balamma

സന്നിധാനം: ശബരമല സന്നിധാനത്ത് പ്രായത്തിന്റെ പേരിലുള്ള സംശയത്തെ തുടർന്ന് വീണ്ടും സ്ത്രീയെ പ്രതിഷേധക്കാർ തടഞ്ഞു. ബഹളത്തിനിടെ കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ബാലമ്മ എന്ന സ്ത്രീയെയാണ് ഭക്തർ തടഞ്ഞുവച്ചത്.

സന്നിധാനത്തിന് സമീപത്തെ നടപ്പന്തലിൽ എത്തിയപ്പോൾ പ്രായം തെളിയിക്കുന്ന രേഖ കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തി. തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോൾ ബാലമ്മയ്ക്ക് 47 വയസ് മാത്രമെയുള്ളൂവെന്ന് കണ്ടെത്തി. ബഹളത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബാലമ്മയെ പൊലീസെത്തി പന്പയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെയും ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലിൽ ദുരനുഭവം ഉണ്ടായത്. എന്നാൽ ഇവർക്ക് 52 വയസുണ്ടായിരുന്നു. പിന്നീട് പൊലീസ് സംരക്ഷണത്തിലാണ് ലത ദർശനം നടത്തിയത്.