കൊല്ലം: തൃപ്പുണ്ണിത്തുറ എം.എൽ.എ സ്വരാജിനും സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനും കടുത്ത വിമർശനവുമായി ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളന പ്രതിനിധികൾ. യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതു മുതൽ തന്നിഷ്‌ട പ്രകാരമാണ് ചിന്ത പ്രവർത്തിക്കുന്നതെന്നും പാർട്ടിക്കോ ഡി.വൈ.എഫ്.ഐക്കോ അവരെകൊണ്ട് ഒരു പ്രയോജനവുമില്ലെന്നുമാണ് കൊല്ലം ജില്ലാ സമ്മേളനത്തിലുണ്ടായ വിമർശം.
പാർട്ടിക്ക് പ്രയോജനമുള്ള ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നാണ് പ്രതിനിധികളുടെ ആവശ്യം. മാർക്‌സിറ്റ് വിരുദ്ധ ചേരിയിലുള്ള മാദ്ധ്യമങ്ങളുമായുള്ള സൗഹൃദമാണ് സ്വരാജിനെതിരെ ഉയർന്നത്. ഇത് പാർട്ടിക്ക് അപകടകരമാണെന്നാണ് വിലയിരുത്തൽ. ചാത്തന്നൂരിൽ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനം ഞായറാഴ്‌ച സമാപിക്കും.