aval-uppumavu

അവൽ ....ഒന്നര കപ്പ്
മഞ്ഞൾപ്പൊടി..........കാൽ ടീ സ്പൂൺ
കടുക്, ഉഴുന്ന്....കാൽ ടീ.സ്പൂൺ വീതം
പഞ്ചസാര................ആവശ്യത്തിന്
കപ്പലണ്ടി......രണ്ടര ടേ. സ്പൂൺ
പച്ചമുളക്..........ഒരെണ്ണം
(ചെറുതായരിഞ്ഞത്)
കറിവേപ്പില.....ആവശ്യത്തിന്
എണ്ണ........ഒന്നര ടേ.സ്പൂൺ
ഉപ്പ്.........പാകത്തിന്
മല്ലിയില............കുറച്ച്
സവാള........ഒരെണ്ണം

തയ്യാറാക്കുന്നവിധം
അവൽ കഴുകി മയമാക്കി വയ്ക്കുക. ഇതൊരു ബൗളിൽ ഇട്ട് ഉപ്പും മഞ്ഞളും പഞ്ചസാരയും ചേർത്ത് പതിയെ യോജിപ്പിക്കുക. കപ്പലണ്ടി വറുത്ത് കരുകരുപ്പാക്കി വയ്ക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി ഉഴുന്നും കടുകുമിട്ട് വറുക്കുക. പൊട്ടുമ്പോൾ സവാള അരിഞ്ഞതിട്ട് വഴറ്റി സുതാര്യമാക്കുക. കറിവേപ്പിലയും പച്ചമുളകും ഇട്ട് ഒന്നിളക്കുക. വറുത്ത കപ്പലണ്ടിയിട്ടിളക്കുക. അവൽ ചേർത്ത് അടച്ച് ആവിയിൽ വേവിക്കുക. ഒന്നര മിനിട്ടിന് ശേഷം തുറന്നിളക്കുക. വാങ്ങിയശേഷം ഒന്നു രണ്ടു മിനിട്ട് അടച്ച് വയ്ക്കുക. ഇനി നാരങ്ങാനീര് തളിച്ച് മല്ലിയിലയും തേങ്ങാചുരണ്ടിയതും വിതറി വിളമ്പുക.