ന്യൂഡൽഹി : ഏഷ്യൻ ഹോക്കി ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് പാകിസ്ഥാനെതിരെ മികച്ച വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. പതർച്ചയോടെ തുടങ്ങിയ ഇന്ത്യക്കെതിരെ ആദ്യമേ പാകിസ്ഥാൻ ഗോളടിച്ചു. 24 മിനിറ്റ് വരെ ലീഡ് നിലനിർത്തിയ പാകിസ്ഥാനെതിരെ തുടരെ രണ്ട് ഗോളടിച്ച് ഇന്ത്യ തിരിച്ചു വന്നു. നാൽപത്തിരണ്ടാം മിനിറ്റിൽ ദിൽപ്രീത് സിംഗിന്റെ ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ഇന്ത്യയുടെ ആദ്യ രണ്ട് ഗോളുകൾ മൻപ്രീത് സിംഗ്, മൻദീപ് സിംഗ് എന്നിവർ നേടി.
ഒമാനെതിരെ 11 ഗോളിന് ജയിച്ച ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 21ന് ജപ്പാനെതിരെയാണ്. മുൻപ് രണ്ട് തവണ ഇന്ത്യ ഏഷ്യൻ ഹോക്കി ചാംപ്യൻസ് ട്രോഫി ജേതാക്കളായിട്ടുണ്ട്.