മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തെക്കുറിച്ചുള്ള ഓരോവാർത്തയും ആരാധകരിൽ ഉയർത്തുന്നത് ആവേശത്തിരയിളക്കമാണ്. ഇപ്പോഴിതാ റിലീസിന് മുമ്പ് തന്നെ മറ്റൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് ഒടിയൻ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ദേശീ ഹീറോ ആയി മാറുകയാണ് ഒടിയൻ.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മോഹൻലാൽ ഒടിയന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു. സംവിധയകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഒടിയനെ ദേശീ ഹീറോയായി പ്രഖ്യാപിച്ചത്.മോഹൻലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയ്‌ക്കൊപ്പം കുട്ടികൾക്കും ആരാധകർക്കും സെൽഫി എടുക്കാനും അവസരമുണ്ടാകും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്‌ണന്റെതാണ്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവർ പ്രധനവേഷങ്ങളിൽ എത്തുന്ന ചിത്രം ഡിസംബറിൽ തിയേറ്രറുകളിലെത്തും.