solar

1. സോളാർ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടിയും കെ.സി വേണുഗോപാലും ഹൈക്കോടതിയിലേയ്ക്ക്. തീരുമാനം, ഉമ്മൻചാണ്ടിക്കും കെ.സി വേണുഗോപാലിനും എതിരെയുള്ള സരിതയുടെ പീഡന പരാതിയിലെ എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ. പീഡനം നടന്നത് ഔദ്യോഗിക വസതികളിൽ വച്ച് എന്ന് എഫ്.ഐ.ആർ. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചെന്ന് സരിതയുടെ മൊഴി. ഉമ്മൻചാണ്ടിയെ കണ്ടത്, ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാൻ. സംഭവം നടന്നത്, 2012ൽ എന്നും സരിതയുടെ മൊഴി.


2. കേന്ദ്ര മന്ത്രിയായിരിക്കെ കെ.സി വേണുഗോപാൽ പീഡിപ്പിച്ചത് എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് എന്നും എഫ്.ഐ.ആർ. സോളാർ പദ്ധതിക്ക് അംഗീകാരം കിട്ടിയെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചതായും എഫ്.ഐ.ആറിൽ സരിത. പീഡന പരാതിയിൽ സരിതയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിക്കും. സരിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിക്ക് എതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി വേണുഗോപാലിന് എതിരെ മാനഭംഗത്തിനും ആണ് കേസ്.


3. സരിത പരാതി നൽകിയത് സോളാർ കമ്മിഷന്റെ ശുപാർശകൾക്ക് പിന്നാലെ. സരിതയുടെ പരാതിയിൽ മുൻമന്ത്രിമാരായ എ.പി അനിൽകുമാർ, അടൂർ പ്രകാശ് എന്നിവർക്ക് എതിരെയും ആരോപണം. എന്നാൽ തനിക്ക് എതിരെ കേസ് എടുത്തത്, ശബരിമല വിഷയത്തിൽ ശ്രദ്ധ തിരിക്കാനുള്ള ശ്രമം എന്ന് ഉമ്മൻചാണ്ടി. സരിത എസ് നായർ നടത്തിയ ലൈംഗിക ആരോപണം അന്വേഷിക്കുന്നത് എ.സി.പി അബ്ദുൾ കരിമിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം.


4. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. ഇപ്പോൾ സന്നിധാനത്തേക്ക് വന്ന സ്ത്രീകൾ വിശ്വാസത്തോടെ വന്നവർ അല്ല. പരിഹാരമാർഗം കൊട്ടാരത്തിന് അറിയാം എന്ന് നിർവാഹക സമിതി അംഗം ശശികുമാര വർമ്മ. കവനന്റ് അനുസരിച്ച് ക്ഷേത്രം അടച്ചിടാൻ അവകാശമുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ വാദം തെറ്റ്. വേണ്ടി വന്നാൽ അടുത്ത ഘട്ടം പ്രതിഷേധത്തിലേക്ക് നീങ്ങും. നിലയ്ക്കലിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്നും ശശികുമാര വർമ്മ.


5. പന്തളം കൊട്ടാരം നിലപാട് കടുപ്പിച്ചത്, സന്നിധാനത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിൽ. ഇന്ന് മലകയറാൻ എത്തിയ നാല് യുവതികളെ ഭക്തർ തടഞ്ഞു. യുവതികളെ തടഞ്ഞത് കാനനപാതയിലും മരക്കൂട്ടത്തും സന്നിധാനത്തും. മലകയറാൻ എത്തിയ യുവതികൾക്ക് പ്രായം 50ൽ താഴെ എന്ന് ഭക്തർ. ആന്ധ്രയിൽ നിന്ന് എത്തിയ മൂന്ന് സ്ത്രീകൾക്ക് ആചാരങ്ങൾ അറിയില്ലെന്ന് പൊലീസിന്റെ വിശദീകരണം. പ്രതിഷേധം ശക്തമായപ്പോൾ യുവതികൾ മലകയറാതെ മടങ്ങി.


6. അതിനിടെ, നിലയ്ക്കലിൽ വീണ്ടും ബി.ജെ.പി പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ചു. പി.എം വേലായുധന്റെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ച 8 അംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കൂടുതൽ യുവതികൾ സന്നിധാനത്തേക്ക് വരുന്ന എന്ന നിഗമനത്തിൽ പമ്പ മുതൽ സന്നിധാനം വരെ പ്രതിഷേധവുമായി ഭക്തർ. പത്തനംതിട്ട, എരുമേലി, പമ്പ എന്നിവിടങ്ങളിൽ നാമജപ യജ്ഞം.


7. സ്ത്രീ പ്രവേശനത്തിന് എതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ശബരിമല സംസ്ഥാന വിഷയം ആണെന്ന് നിലപാടുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ശബരിമലയിൽ ഇടപെടാൻ കേന്ദ്രത്തിന് പരിമിതിയുണ്ട്. ഇടപെടാൻ കേന്ദ്രം തയ്യാറാണ്, എന്നാൽ സംസ്ഥാനം ആവശ്യപ്പെടണം. അതിനായി നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണം എന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്. മുഖ്യമന്ത്രി മടങ്ങി എത്തിയാൽ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണം എന്നും ആവശ്യം.


8. അതേസമയം, സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സന്നിധാനത്ത് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നത് പൊലീസിന് വെല്ലുവിളി ആകുന്നു. ശബരിമലയിൽ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. ഉന്നത ഉദ്യോഗസ്ഥരാണ് ശബരിമലയിൽ സ്ഥിതി ഗതികൾ നിയന്ത്രിക്കുന്നത്. ശബരിമല നട അടച്ച ശേഷം പൊലീസ് നടപടികൾ വിലയിരുത്തും. മണ്ഡല കാലം പൊലീസ് വെല്ലുവിളി എന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. നാളെ രാത്രി നട അയയ്ക്കുന്ന സാഹചര്യത്തിൽ പൊലീസ് സ്വീകരിക്കുന്നത് അനുനയം.