കാത്തിരുന്ന ആ കല്യാണനാൾ പ്രഖ്യാപിച്ച് രൺവീർ സിംഗ്. ആരാധകർ പ്രതീക്ഷിച്ചതു പോലെ താര സുന്ദരി ദീപിക പദുകോൺ തന്നെെയാണ് ജീവിതത്തിലും രൺവീറിന്റെ നായികയാകുന്നത്. ഫേസ്ബുക്കിലൂടെയാണ് രൺവീർ വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. നവംബർ 14നും 15നുമാണ് ബോളിവുഡ് കാത്തിരുന്ന വിവാഹ മഹാമഹം നടക്കുക. എല്ലാവരുടെയും അനുഗ്രഹാശിസുകൾ തങ്ങൾക്ക് ഉണ്ടാകണമെന്നും രൺവീർ അഭ്യർത്ഥിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം മുംബയിൽ ഹിന്ദു മതാചാരപ്രകാരമായിരിക്കും നടക്കുക എന്നാണ് റിപ്പോർട്ട്. 2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. പിന്നീട് പലപ്പോഴും ഇരുവരും പൊതുവേദികളിൽ ഒരുമിച്ച് എത്തുക കൂടി ചെയ്‌തതോടെ വിവാഹവാർത്ത കൂടുതൽ ഉറയ്‌ക്കുകയായിരുന്നു.