o-rajagopal

തിരുവനന്തപുരം: വിശ്വാസികളല്ലാത്ത സ്ത്രീകളെ എല്ലാ സൗകര്യവും ഒരുക്കി മലകയറുവാൻ സർക്കാർ കൂടെ നിൽക്കുന്നുവെന്ന് ഒ. രാജഗോപാൽ എം.എൽ.എ. തിരുവനന്തപുരത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന നാമജപ പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ജനതയുടെ വിശ്വാസത്തെ പരസ്യമായി എതിർക്കുകയാണ് സംസ്ഥാന സർക്കാർ. അയ്യപ്പ വിശ്വാസമില്ലാത്ത സ്ത്രീകൾക്ക് മല ചവിട്ടാനുള്ള സൗകര്യം ഏർപ്പെടുത്തുക വഴി അയ്യപ്പധർമ്മത്തിനെതിരായ പ്രവർത്തനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും ഒ. രാജഗോപാൽ ആരോപിച്ചു.