baburaj-wcc

ആക്രമിക്കപ്പെട്ട നടിയെ രക്തസാക്ഷിയാക്കി സംഘടന വളർത്തുകയാണ് ഡബ്ല്യു.സി.സിയുടെ ലക്ഷ്യമെന്ന് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയെ ഈ പറയുന്നവർ കാണുകയോ സംസാരിക്കുകയോ പോലും ചെയ്‌തിട്ടുണ്ടോ എന്നു തന്നെ തനിക്ക് സംശയമാണെന്ന് ബാബുരാജ് പറഞ്ഞു. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനെ ചെളിവാരിയെറിയുക എന്നത് മാത്രമാണ് ഡബ്ല്യു.സി.സി അംഗങ്ങളുടെ ലക്ഷ്യമെന്നും ബാബുരാജ് തുറന്നടിച്ചു. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമർശം.

അഭിനയം മാത്രമല്ല അവരുടെ ലക്ഷ്യം. അവർക്കിപ്പോൾ മന്ത്രിമാരുടെ മുന്നിൽ പോകാം, പല കാര്യങ്ങളു നേടിയെടുക്കാം. ഏറ്റവും ഒടുവിലായി യു.എന്നിൽ വരെ പോകുന്നുവെന്നാണ് താൻ അറിഞ്ഞതെന്ന് ബാബുരാജ് പറഞ്ഞു. 'തുടക്കകാലത്ത് ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്ന മഞ്ജുവാര്യർ ഇപ്പോൾ ഡബ്ല്യു.സി.സിക്കൊപ്പമില്ല. അതെന്തുകൊണ്ടാണെന്ന് നമ്മൾ മനസിലാക്കണം'.

amma

വളരെ ആവേശമുള്ളയാളാണ് സിദ്ദിക്ക. ആ ആവേശത്തിലാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം അത്തരത്തിൽ പ്രതികരിച്ചത്. ഒരു സമയത്ത് നിലനിന്നിരുന്ന സമീപനമല്ല ഇപ്പോൾ അമ്മയുടേത്. അതിൽ മാറ്റം വരുത്താൻ ശ്രമിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.അതിന് വേണ്ടി പരിശ്രമിക്കുന്നവരെ ക്രൂശിക്കരുത്. ഇതാണ് ഡബ്ല്യു.സി.സി ഇപ്പോൾ ചെയ്യുന്നത്'- ബാബുരാജ് പറഞ്ഞു.