ഗുവാഹട്ടി : വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 323 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 114/4 എന്ന നിലയിൽ ഉഴറിയ വിൻഡീസിനെ ഷിംറോൺ ഹെറ്റ്മയറിന്റെ സെഞ്ച്വറിയാണ് മികച്ച സ്കോറിലെത്തിച്ചത്. 78 പന്തിൽ ആറ് ബൗണ്ടറിയും ആറ് സിക്സറുകളുമടക്കം 106 റൺസാണ് ഹെറ്റ്‌മെയർ നേടിയത്. 21 വയസുകാരനായ ഹെറ്റ്മയറിന്റെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്. ക്യാപ്ടൻ ജേസൺ ഹോൾഡർ 42 പന്തിൽ 38, ഷായ് ഹോപ്പ് 51 പന്തിൽ 32 എന്നിവരും വിൻഡീസിന് വേണ്ടി തിളങ്ങി.
ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചഹൽ പത്ത് ഓവറിൽ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.