കൊച്ചി: ഹുവാവേയുടെ ഉപ ബ്രാൻഡായ ഹോണർ സെൽഫി പ്രിയർക്കായി ഒരുക്കിയ സ്‌മാർട്‌ഫോണായ ഹോണർ 8 എക്‌സ് ഇന്ത്യയിലെത്തി. ആമസോണിൽ 24 മുതൽ ലഭ്യമായ ഫോണിന് ആറ് ജിബി റാം - 128 ജിബി റോം, ആറ് ജിബി റാം - 64 ജിബി റോം, നാല് ജിബി റാം - 64 ജിബി റോം വേരിയന്റുകളുണ്ട്. 128 ജിബി പതിപ്പിന് 18,999 രൂപയാണ് വില. നീല, കറുപ്പ്, ചുവപ്പ് നിറങ്ങളിൽ ഫോൺ ലഭിക്കും. 16 എം.പി സെൽഫി കാമറ, പിന്നിൽ 20 എം.പി+2 എം.പി കാമറ എന്നിവ ഫോണിന്റെ മുഖ്യ ആകർഷണങ്ങളാണ്.
രാത്രി ചിത്രങ്ങളും എ.ഐയുടെ സഹായത്തോടെ അതിമനോഹരമായി പകർത്താനുള്ള മൾട്ടിഫ്രെയിം സ്‌റ്റബിലൈസേഷൻ ടെക്‌നോളജി, ചിത്രങ്ങളുടെ മികവിനായി പുതിയ 4 ഇൻ 1 ഫ്യൂഷൻ ടെക്‌നോളജി എന്നിവയും ഫോണിലുണ്ട്. 16.51 സി.എം ഫുൾവ്യൂ നോച്ച് ഡിസ്‌പ്ളേ, 2.5 ഡി ഡബിൾ ടെക്‌സ്‌ചർ അരോര ഗ്ലാസ് ബോഡി, ഒക്‌ടാകോർ കിരിൻ 710 പ്രൊസസർ, ജി.പി.യു ടർബോ ഗ്രാഫിക് പ്രൊസസർ, 3750 എം.എ.എച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളും ഫോണിനുണ്ട്.