വാഷിംഗ്ടൺ: റഷ്യയുമായുള്ള വർഷങ്ങൾ നീണ്ട സുപ്രധാന ആണവായുധ കരാർ അവസാനിപ്പിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. റഷ്യയും അമേരിക്കയും തമ്മിലുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയാർ ഫോഴ്സസ് ട്രീറ്റി (ഐ.എൻ.എഫ് ഉടമ്പടി) റഷ്യ വർഷങ്ങളായി ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാലാണ് കരാർ പിൻവലിക്കുന്നതെന്നും ട്രംപ് അറിയിച്ചു.
എന്തുകൊണ്ടാണ് ഒബാമ ഈ കരാർ നേരത്തേ പിൻവലിക്കാതിരുന്നതെന്ന് അറിയില്ല. ഇത്തരമൊരു കരാർ ലംഘിക്കാൻ റഷ്യയ്ക്ക് അനുമതിയില്ല. അമേരിക്കയെ പോലെ ഉടമ്പടി പാലിക്കാൻ അവർക്കും ബാദ്ധ്യതയുണ്ട് '' - യു.എസ് വ്യക്തമാക്കി.
1987ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് റീഗനും മുൻ യു.എസ്.എസ്.ആർ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവും തമ്മിൽ ഒപ്പുവച്ച കരാറിൽ നിന്നാണ് അമേരിക്ക പിൻവാങ്ങുന്നത്.
ഐ.എൻ.എഫ് ഉടമ്പടി
1987ലെ ആയുധ നിയന്ത്രണ കരാറിന്റെ അടിസ്ഥാനത്തിൽ ഇടത്തരം, ഹ്രസ്വ ദൂര മിസൈലുകളെ നിരോധിച്ചുകൊണ്ട് അമേരിക്കയും റഷ്യയും തമ്മിൽ ഒപ്പിട്ട കരാർ. ആണവ മിസൈലുകളെയും സാധാരണ മിസൈൽ പ്രയോഗങ്ങളെയും അവയുടെ ലോഞ്ചറുകളെയും കരാർ എതിർക്കുന്നു. 500-1000 കി.മീ, 1000-5000 കി.മീ ദൂരപരിധിയിലുള്ള മിസൈലുകളെയാണ് കരാർ പ്രകാരം ഒഴിവാക്കിയിരിക്കുന്നത്.