തിരുവനന്തപുര: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വൻ പ്രതിഷേധമാണ് സന്നിധാനത്തും പരിസരത്തും അരങ്ങേറുന്നത്. ഇതിനെ തുടർന്ന് പൊലീസ് ജാഗ്രത തുടരുകയാണ്. ഈ സമയത്ത് വിശ്വാസികൾക്കും രാഷ്ട്രീയക്കാർക്കും ഇടയിൽ ദുരിതം അനുഭവിക്കുന്നത് പാവം പൊലീസുകാരാണെന്ന് കാണിച്ച് കോട്ടയം മുണ്ടക്കയം സ്വദേശി ഷൈജുമോൻ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലാവുകയാണ്.
രാവിലെ മുതൽ അഞ്ച് മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാത്ത അവസ്ഥയാണ് പൊലീസുകാർക്കുള്ളതെന്ന് കുറിപ്പിൽ പറയുന്നു. ജോലിക്കിടെ മരച്ചുവട്ടിൽ വിശ്രമിക്കുന്ന പൊലീസുകാരുടെ ചിത്രം പങ്കുവച്ചാണ് ഷൈജുമോൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം.