ശബരിമല: തുലാമാസ പൂജയ്ക്കായി ഈ മാസം 18നാണ് ശബരിമല നട തുറന്നത്. പൂജകൾക്ക് ശേഷം നാളെ നട അടയ്ക്കുകയാണ്. ഇതിന് മുന്നോടിയായി യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിനായി ശബരിമലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അറിയിച്ചു. അവസാന നിമിഷം യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിതെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ക്രിമിനലുകൾ സന്നിധാനത്തെത്തിയിട്ടുണ്ടെന്നും ഇതിനെ എന്ത് വിലകൊടുത്തും അയ്യപ്പഭക്തർ ചെറുത്ത് തോൽപ്പിക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശബരിമലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുകയാണ്. അവസാന നിമിഷം യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിത്. നിരവധി സി. പി. എം ക്രിമിനലുകളും സന്നിധാനത്തെത്തിയിട്ടുണ്ട്. അയ്യപ്പഭക്തർ എന്തുവിലകൊടുത്തും ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.