1. സോളാർ കേസിൽ സർക്കാരിനെ വിമർശിച്ച് രമേശ് ചെന്നിത്തല. ശബരിമല കേസിലും ബ്രൂവറി അഴിമതിയിലും മുഖം നഷ്ടമായ സർക്കാർ സോളാറിലൂടെ രാഷ്ട്രീയനീക്കം നടത്തുന്നു. നിറവും മണവും പോയ കേസുകൾ പൊടിതട്ടി എടുത്ത് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാം എന്നാണ് സി.പി.എമ്മും സർക്കാരും കരുതുന്നത് എങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്
2. ശബരിമല വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്കും ചെന്നിത്തലയുടെ മറുപടി. ബി.ജെ.പി പുകമറ സൃഷ്ടിക്കുന്നു. സംസ്ഥാനം ആവശ്യപ്പെട്ടാൻ മാത്രം കേന്ദ്രം ഓർഡിനൻസ് ഇറക്കും എന്ന വാദം തെറ്റ്. ഓർഡിനൻസ് ഇറക്കാൻ നിയമസഭ വിളിക്കേണ്ടതില്ല. ഓർഡിനൻസ് ഇറക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം എന്നും ചെന്നിത്തല. ശബരിമല സംസ്ഥാന വിഷയം ആണെന്നും ശബരിമലയിൽ ഇടപെടാൻ കേന്ദ്രത്തിന് പരിമിതിയുണ്ടെന്നും രാവിലെ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു
3. അതേസമയം, ശബരിമല നട അടച്ചിടാൻ അവകാശം ഉണ്ടെന്ന തന്ത്രിയുടെ വാദത്തിന് എതിരെ മന്ത്രി എം.എം. മണി. ഇത് രാജഭരണം അല്ല, ജനാധിപത്യ ഭരണം ആണെന്ന് മന്ത്രിയുടെ മറുപടി. എന്നാൽ ക്ഷേത്രം അടച്ചിടാൻ അവകാശമുണ്ട് എന്ന വാദവുമായി പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം ശശികുമാര വർമ്മ. ഇപ്പോൾ സന്നിധാനത്തേക്ക് വന്ന സ്ത്രീകൾ വിശ്വാസത്തോടെ വന്നവർ അല്ല. പരിഹാരമാർഗം കൊട്ടാരത്തിന് അറിയാം. വേണ്ടി വന്നാൽ അടുത്ത ഘട്ടം പ്രതിഷേധത്തിലേക്ക് നീങ്ങും എന്നും ശശികുമാര വർമ്മ.
4. ശബരിമല യുവതീ പ്രവേശനത്തിന് എതിരെ അയ്യപ്പസേവാ സംഘവും റിവ്യൂ ഹർജി നൽകും. തന്ത്രി കുടുംബത്തിനും പന്തളം രാജകുടുംബത്തിനും പിന്തുണ നൽകാൻ ദേശീയ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത് 25 പുനപരിശോധനാ ഹർജികൾ
5. അതേസമയം, ശബരിമല റിവിഷൻ ഹർജി കാര്യത്തിൽ ഒരു കക്ഷിയും തന്നെ ബന്ധപ്പെട്ടിട്ടില്ല എന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി. ഇക്കാര്യത്തിൽ തന്റെ പേര് മാദ്ധ്യമങ്ങളിൽ കണ്ട അറിവ് മാത്രമേയുള്ളൂ. ദേവസ്വംബോർഡിനു വേണ്ടി മുൻപ് ഹാജരായിട്ടുണ്ട്. ആരെങ്കിലും ബന്ധപ്പെട്ടാൽ നിലപാട് അറിയിക്കും എന്നും സിംഗ്വി
6. ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധവും ജാഗ്രതയും തുടരുന്നു. ഇന്ന് പലയിടത്തായി ഭക്തർ തടഞ്ഞത് മലചവിട്ടാൻ എത്തിയ നാല് യുവതികളെ. ഒരു സംഘത്തിൽപ്പെട്ടതാണ് തെലുങ്കാന സ്വദേശികളായ ഇവരെല്ലാവരും എന്ന് സംശയം. ശബരിമലയിലെ ആചാരങ്ങളെ കുറിച്ച് അറിയാത്തതിനാൽ ആണ് മലചവിട്ടാൻ എത്തിയത് എന്ന് യുവതികൾ പൊലീസിനോട് പറഞ്ഞു
7. അതേസമയം, സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സന്നിധാനത്ത് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നത് പൊലീസിന് വെല്ലുവിളി ആകുന്നു. ശബരിമലയിൽ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്ര. ഉന്നത ഉദ്യോഗസ്ഥരാണ് ശബരിമലയിൽ സ്ഥിതി ഗതികൾ നിയന്ത്രിക്കുന്നത്. ശബരിമല നട അടച്ച ശേഷം പൊലീസ് നടപടികൾ വിലയിരുത്തും
8. മണ്ഡല കാലം പൊലീസ് വെല്ലുവിളി എന്നും ഡി.ജി.പി ലോക്നാഥ് ബെഹ്ര. സുപ്രീംകോടതി വിധി വന്ന ശേഷം നട തുറന്ന ദിവസങ്ങളിൽ സന്നിധാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീകൾ ഭക്തരല്ല എന്ന നിഗമനത്തിലാണ് പൊലീസ്. നാളെ അടയ്ക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ പൊലീസ് സ്വീകരിക്കുന്നത് അനുനയം
8. മലയാളിയായ യുവ നടി ശ്രുതി ഹരിഹരന്റെ മീടു ആരോപണം നിഷേധിച്ച് തമിഴ് സൂപ്പർ താരം അർജുൻ. തനിക്കെതിരെ ഉന്നയിച്ചത് അടിസ്ഥാനം ഇല്ലാത്ത ആരോപണം. വെളിപ്പെടുത്തൽ കേട്ട് താൻ ഞെട്ടി എന്നും പ്രതികരണം. അർജുൻ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രുതി ഹരിഹരൻ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. ദ്വിഭാഷ സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് സംഭവം നടന്നത് എന്നും ശ്രുതി
9. റിഹേഴ്സൽ സമയം അനുവാദം കൂടാതെ അർജുൻ തന്നെ ആലിംഗനം ചെയ്തു. അണിയറ പ്രവർത്തകരടേയും സംവിധായകന്റേയും മുന്നിൽ വച്ചാണ് താരം തന്നോട് മോശമായി പെരുമാറിയത് എന്നുമായിരുന്നു ശ്രുതി മീടൂ ഹാഷ്ടാഗോടെ വെളിപ്പടുത്തിയത്. ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം സോളോയിലെ നായികമാരിൽ ഒരാളായിരുന്നു ശ്രുതി