saina-
saina

ഒാഡെൻസ് : ഡെൻമാർക്ക് ഒാപ്പൺ ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ വനിതാതാരം സൈന നെഹ്‌‌വാളിന് തോൽവി. ലോക ഒന്നാം നമ്പർ ചൈനീസ് തായ്‌‌പേയ് താരം തായ് സു യിംഗാണ് സൈനയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി കിരീടം നേടിയത്. 13-21, 21-13, 6-21 എന്ന സ്കോറിനായിരുന്നു സൈനയുടെ തോൽവി.

52 മിനിട്ട് നീണ്ട പോരാട്ടത്തിൽ ആദ്യഗെയിം നേടിയ ചൈനീസ് തായ്‌പേയ് താരത്തിനെതിരെ രണ്ടാം ഗെയിമിൽ അതേനാണയത്തിൽ സൈന തിരിച്ചടി നൽകിയിരുന്നു. എന്നാൽ മൂന്നാം ഗെയിമിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ സൈന തീർത്തും നിഷ്‌പ്രഭമായി.

സൈന കയറാ മലയായി തായ്

. ലോക ഒന്നാം നമ്പർ താരമായ തായ്സു ഇംഗിനെതിരെ ഇൗവർഷം സൈനയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.

. ഇന്തോനേഷ്യ മാസ്റ്റേഴ്സ്, ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് എന്നീ മത്സരങ്ങളിലാണ് സൈന ഇൗവർഷം തായ്‌യോട് തോറ്റത്.

. സൈനയ്ക്കെതിരായ 18 മത്സരങ്ങളിൽ തായ് സു ഇംഗിന്റെ 13-ാം ജയമാണിത്.

. സൈന അഞ്ചുതവണ മാത്രമേ തായ്‌യെ തോൽപ്പിച്ചിട്ടുള്ളൂ.

. 2016 ന് ശേഷം ആദ്യമായാണ് തായ് സു ഇംഗ് ഡെൻമാർക്ക് ഒാപ്പൺ ചാമ്പ്യനാകുന്നത്.