തിരുവനന്തപുരം: കുവൈത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നൽകി. പ്രിൻസിപ്പൽ ഡോ. വി ബിനുമോൻ, വിദ്യാർഥികളായ മോസസ് കുര്യൻ, ഇർവിൻ, എയ്മൻ, ജെനീസ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. സ്‌കൂളിലെ 8,500 കുട്ടികളെ പ്രതിനിധീകരിച്ചാണ് പ്രിൻസിപ്പലും നാല് വിദ്യാർldഥികളും എത്തിയത്.