തിരുവനന്തപുരം: പമ്പാനദിയിൽ അയ്യപ്പഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ അടിഞ്ഞുകൂടി രൂപപ്പെടുന്ന മാലിന്യം കാരണം ഒരു വർഷമെങ്കിലും ശബരിമല അടച്ചിടാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിൽ എന്ന അഭിപ്രായവുമായി അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ ഹരീഷ് വാസുദേവൻ രംഗത്ത്. ഇങ്ങനെ ശബരിമല അടച്ചിരുന്നെങ്കിൽ ആ നദിയും അതിനെ ആശ്രയിച്ചു കഴിയുന്ന അസംഖ്യം വന്യജീവികളും കടുവാ സാങ്കേതവും രക്ഷപ്പെട്ടേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരു മാദ്ധ്യമസ്ഥാപനത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ പകർത്തിയ പമ്പയിലെ മാലിന്യത്തിന്റെ ചിത്രം സഹിതം പങ്കുവച്ചാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ആചാരമെന്ന നിലയിലാണ് ഭക്തരിൽ പലരും ദർശനത്തിനുശേഷം ധരിച്ചിരുന്ന വസ്ത്രങ്ങളും കൈവശമുള്ള സാധനങ്ങളും പമ്പയിൽ ഉപേക്ഷിക്കുന്നത്. എന്നാൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആചാരം നടത്താൻ ബാദ്ധ്യതയോ അനുമതിയോ നിലവിലില്ല.
ധരിച്ചിരുന്ന വസ്ത്രമുൾപ്പെടെ പുഴയിൽ വലിച്ചെറിയുന്നത് അംഗീകരിക്കാനാവില്ലെന്ന് 2015ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം