chittur-murder

ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂർ സ്വദേശിയായ മാണിക്യനാണ് ഭാര്യ കുമാരി മക്കൾ മനോജ്, മേഘ എന്നിവരെ ക്രൂരമായി കൊല ചെയ്‌തത്. ഇയാൾ പൊലീസിൽ കീഴടങ്ങി.

കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു വർഷം മുൻപാണ് മാണിക്യന്റെ കുടുംബം കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്.വീടുകളിൽ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവർ ചെയ്‌തുവന്നിരുന്നത്. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.