sabarimala

1. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികളിൽ സുപ്രീംകോടതി തീരുമാനം നാളെ. ഹർജികൾ എപ്പോൾ പരിഗണിക്കണം എന്ന് കോടതി നാളെ തീരുമാനിക്കും. 19 പുനപരിശോധന ഹർജികളാണ് ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. തുറന്ന കോടതിയിൽ വാദം കേൾക്കണം എന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ച ശേഷം തീരുമാനം എടുക്കും. പൂജ അവധിക്ക് ശേഷം സുപ്രീംകോടതി തുറന്നു

2. ശബരിമല സ്ത്രീപ്രവേശനത്തിലെ സാഹചര്യം വിശദീകരിച്ച് കൊണ്ടുള്ള ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് മറ്റന്നാൾ സുപ്രീംകോടതിയിൽ സമർപ്പിക്കും. നാളെ ചേരുന്ന ബോർഡ് യോഗം റിപ്പോർട്ടിന് അന്തിമ രൂപം നൽകും എന്ന് എ.പത്മകുമാർ. മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കും എന്നും പ്രതികരണം. അതിനിടെ, അഹിന്ദുക്കൾക്ക് ശബരിമലയിൽ പ്രവേശനം നിരോധിക്കണം എന്ന് ആവശ്യപെട്ട് അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാരസഭ സുപ്രീംകോടതിയിൽ ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും


3. അതിനിടെ, ശബരിമലയിൽ ദർശനത്തിന് ഇന്ന് എത്തിയ യുവതിക്ക് സംരക്ഷണം നൽകാൻ ആകില്ലെന്ന് പൊലീസ്. നടപടി, ദർശനത്തിന് എത്തിയ യുവതിക്ക് ഇരുമുടികെട്ടു ഇല്ലാത്തതിനാൽ. കോഴിക്കോട് കറുകച്ചാൽ സ്വദേശി ബിന്ദുവാണ് ശബരിമല കയറാൻ സുരക്ഷ തേടി രാവിലെ എരമേലി പൊലീസിനെ സമീപിച്ചത്. യുവതിയെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കു ശേഷം തുലാമാസ പൂജകൾക്കായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും

4. നാല് ദിവസത്തിനിടെ പത്ത് യുവതികൾ ദർശനത്തിന് എത്തിയെങ്കിലും പ്രതിഷേധം കാരണം സുപ്രീം കോടതി വിധി ഇതുവരെ നടപ്പായില്ല. അവസാന ദിനവും യുവതികൾ എത്തുന്ന പശ്ചാത്തലത്തിൽ പമ്പ മുതൽ സന്നിധാനം വരെ പൊലീസ് ഒരുക്കിയിരിക്കുന്നത് ശക്തമായ കാവൽ. എന്ത് വില കൊടുത്തും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന പ്രഖ്യാപനത്തോടെ സന്നിധാനത്ത് അടക്കം തമ്പടിച്ചിരിക്കുന്നത് നൂറ് കണക്കിന് പ്രതിഷേധക്കാർ ചരിത്രത്തിൽ എങ്ങുമില്ലാത്ത വൻ പ്രതിഷേധങ്ങൾ നിറഞ്ഞതോടെ പലപ്പോഴും ഭക്തിയുടെ അന്തരീക്ഷം മാറി സംഘർഷവും പോർവിളിയും നിറഞ്ഞു തുലാമാസ പൂജയുടെ നാളുകളിൽ.

5. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ ആശങ്കയോടെ കോൺഗ്രസും തന്ത്രം മെനഞ്ഞ് ബി.ജെ.പിയും. പാർട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആയില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം. ബി.ജെ.പി നേട്ടം ഉണ്ടാക്കി. പാർട്ടി നിലപാട് വ്യക്തമാക്കാൻ ശക്തമായ പ്രചാരണത്തിന് ഇറങ്ങും. പദയാത്രകളും വിശദീകരണ യോഗങ്ങളും നടത്തും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിശ്വാസ വിരുദ്ധ നിലപാട് തുറന്ന് കാട്ടാനും സമിതിയിൽ ധാരണ

6. എന്നാൽ ശബരിമല വിഷയത്തെ തുരഞ്ഞെടുപ്പ് വരെ അണയാതെ പിടിച്ചു നിർത്താൻ ശ്രമം ആരംഭിച്ച് ബി.ജെ.പി. വിഷയം മുൻനിറുത്തി തിരഞ്ഞെടുപ്പ് വരെ നീളുന്ന സമര പ്രഖ്യാപനങ്ങൾക്ക് ആണ് പാർട്ടി തയ്യാറെടുക്കുന്നത്.നട അടച്ചാലും അണഞ്ഞു തീരാത്ത വിവാദങ്ങൾക്ക് വഴി തേടുകയാണ് ശബരിമലയിൽ ബിജെപി. നട അടച്ച ശേഷമേ പടി ഇറങ്ങൂ എന്ന് കെ. സരേന്ദ്രൻ. മണ്ഡലവ്രതത്തിന് മുൻപ് ഓർഡിനൻസ് കൊണ്ടു വന്നില്ലെങ്കിൽ സി.പി.എം മന്ത്രിമാർ വഴിയിൽ ഇറങ്ങില്ലെന്ന് വെല്ലുവിളി

7. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർക്ക് എതിരായ കോഴക്കേസിലാണ് പ്രധാനമന്ത്രിക്ക് എതിരെ രാഹുലിന്റെ വിമർശനം. കോഴ വാങ്ങിയതിന് പിടിക്കപ്പെട്ട ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി എന്ന് രാഹുൽ. സി.ബി.ഐയെ മോദി രാഷ്ട്രീയ വിരോധം തീർക്കാൻ ഉപയോഗിക്കുന്നു എന്നും പ്രതികരണം

8. സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ കൈക്കൂലി കേസിൽ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസെടുത്തിരുന്നു. സി.ബി.ഐയുടെ നടപടി, രണ്ടു കോടി കൈക്കൂലി നൽകി എന്ന വ്യവസായിയുടെ പരാതിയിൽ. സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയും രാകേഷ് അസ്താനയുമായുള്ള ഭിന്നത രൂക്ഷമാക്കുന്നതിനിടെ ആണ് നടപടി

10. സൗദി കോൺസലേറ്റിൽ സൗദി മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തുർക്കി പ്രസിഡന്റ് തയിപ് എർദോഗനും ചർച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും പരിശോധിക്കും എന്ന് ഇരു നേതാക്കളും ടെലിഫോൺ ചർച്ചയ്ക്കു ശേഷം അറിയിച്ചു

11. അതിനിടെ, ഖഷോഗിയെ വധിച്ചത് ശ്വാസംമുട്ടിച്ച് എന്ന് സൗദി അറേബ്യയെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മൃതദേഹം കാർപ്പറ്റിൽ പൊതിഞ്ഞ ശേഷം നശിപ്പിക്കാനായി പുറത്തൊരാളെ ഏൽപ്പിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്. മികച്ച തിരക്കഥ ഒരുക്കിയാണ് പ്രത്യേക സംഘം സർക്കാറിനെ കബളിപ്പിച്ചതെന്നും റോയിട്ടേഴ്സ്. ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സ് വാർത്ത. അറബ് മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു