ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടിയിലെ അഴുക്കും പൊടിയും താരനെയും അകറ്റുമെങ്കിലും, ഷാംപൂവിൽ കൂടുതൽ ക്ഷാരാംശം ഉണ്ടെങ്കിൽ മുടി വരണ്ടതാകും. മുടിക്ക് പരുപരുപ്പും അനുഭവപ്പെടാം.
സോഡിയം ലാറൈൽ സൾഫേറ്റ്, അമോണിയം ലാറൈൽ സൾഫേറ്റ് എന്നിവയാണ് ഏറ്റവും ക്ഷാരമുള്ളത്. എന്നാൽ ലാറെത് സൾഫേറ്റ് അടങ്ങിയ ഷാംപൂ മുടിക്ക് ഹാനികരമല്ല.
ബേബി ഷാംപൂവിലുള്ള ആംഫോടെറിക്ക്സ് എന്ന രാസവസ്തുവും അപകടകാരിയല്ല.
ഇലക്ട്രിക് റോളറുകൾ, മുടി ചുരുട്ടാനുപയോഗിക്കുന്ന ഉപകരണങ്ങൾ, മുടി വേവിങ്ങിന് ഉപയോഗിക്കുന്ന ദ്രാവകങ്ങൾ ഇവയൊക്കെ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും പെട്ടെന്ന് മുടി പൊട്ടിപ്പോകാനിടയാക്കുകയും ചെയ്യും.
പക്ഷേ ഇത് മൂടേ കിളിർത്തുവന്ന മുടിയെ മാത്രമേ ബാധിക്കുന്നുള്ളൂ. രോമകോശങ്ങളെ നശിപ്പിക്കുന്നില്ല.
മുടി നീട്ടാനുപയോഗിക്കുന്ന രീതികൾ, ഹെയർ സ്റ്റൈൽ മാറ്റാനുള്ള ഉപകരണങ്ങൾ എന്നിവരയും ഗുണത്തെക്കാളുപരി ദോഷമുണ്ടാക്കും.
രോമകോശങ്ങൾ നശിക്കാനും, കലകൾ ഉണ്ടാകാനും തന്മൂലം മുടി കൊഴിച്ചിൽ നീണ്ടുനില്ക്കാനുമിടയുണ്ട്.
ആസിഡ് അടങ്ങിയ റിൻസസ് ഉപയോഗിച്ച് മുടി കഴുകിയാൽ ഷാംപൂ കാരണം വരണ്ടിരിക്കുന്ന മുടിയിലെ കോശങ്ങളുടെ നീർക്കെട്ട് കുറയ്ക്കുകയും മൃദുവും തിളക്കമുള്ളതും ആകും.
പരിചയസമ്പന്നനായ ഒരു കോസ്‌മെറ്റോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്. ഷാംപൂ മൂലം മുടിയിൽ തങ്ങി നിൽക്കുന്ന രാസവസ്തുക്കളും ഈ റിൻസസ് മാറുന്നു.
മുടിയിലെ എണ്ണമയവും അവ ക്രമീകരിക്കുവാൻ കണ്ടീഷനറുകളും സഹായിക്കും. കഷീഷനറുകളിൽ, നിറവും സുഗന്ധവും നൽകുന്ന രാസവസ്തുക്കൾ, എണ്ണമയം കൊടുക്കുന്ന ഘടകങ്ങൾ എന്നിവ ഉള്ളതിനാൽ അത് ഉപയോഗിക്കുമ്പോൾ, മുടിക്ക് ഭംഗിയും കട്ടിയും കൂടുതലായി തോന്നും. (തുടരും)
ഡോ. ശ്രീരേഖാ പണിക്കർ
കൺസൾട്ടന്റ്
ഡെർമറ്റോളജി
എസ്.യു.ടി പട്ടം,
തിരുവനന്തപുരം
ഫോൺ: 0471 4077777