wife-cut-genitals

ഹൈദരാബാദ്: ഭർത്താവിന്റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് മുറിച്ചെടുത്ത് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് ഭർത്താവ് കണ്ടെത്തിയതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ സിറങ്കിപ്പാലം സ്വദേശിയായ ചുക്ക യെസുരത്നം (27)ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഭാര്യ സ്വർണലതയെ പൊലീസ് അറസ്റ്ര് ചെയ്തു.

ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ സ്വർണലത മറ്റൊരു യുവാവിനൊപ്പം ജീവിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇടപെട്ട് സ്വർണലതയെ തിരിച്ച് വീട്ടിലെത്തിച്ചിരുന്നു. എന്നാൽ യുവാവുമായുള്ള അവിഹിതം ഭാര്യ തുടരുന്നതായി യെസുരത്നം സംശയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ എപ്പോഴും വഴക്കിടുമായിരുന്നു. സംഭവം നടക്കുന്ന രാത്രിയിലും ഇവർ തമ്മിൽ വഴക്കിട്ടിരുന്നു.

അന്ന് രാത്രി ഉറങ്ങിക്കിടക്കുമ്പോൾ യേസുരത്നനത്തിന്റെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനിടെ യേസുരത്നം തടുക്കാൻ ശ്രമിച്ചെങ്കിലും സ്വർണലത ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ദമ്പതികളുടെ രണ്ട് മക്കളുടെ മുന്നിൽ വച്ചാണ് സംഭവം നടക്കുന്നത്. മൃതദേഹം പോസ്റ്ര് മോർട്ടത്തിനായി ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽ മാറ്റിയിരിക്കുകയാണ്.