bus-strike

തിരുവനന്തപുരം: ദിവസേന വർ‌ദ്ധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് നവംബർ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ച് സൂചനാ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഫെഡറേഷൻ വിശദമാക്കി.

അതേസമയം, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ പെട്രോളിനെ ഡീസൽ തോൽപ്പിച്ചു. ഒഡീഷയിലാണ് ലിറ്ററിന് 80 രൂപ 78 പൈസ നിരക്കിലേക്ക് ഡീസൽ വില എത്തിയത്. അതേസമയം ഇവിടെ പെട്രോളിന് ലിറ്ററിന് 80 രൂപ 65 പൈസയാണ്.കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഡീസൽ വില പെട്രോളിനെ മറികടന്നത്.