ന്യൂഡൽഹി: വിവാഹേതര ബന്ധം തിരിച്ചറിഞ്ഞ ഇരുപത്തിമൂന്നുകാരനായ ഭർത്താവ് ഭാര്യയെ രണ്ടു വയസുകാരിയുടെ മുന്നിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നു. മൃതദേഹത്തിനൊപ്പം രണ്ടുദിവസം കഴിഞ്ഞ ശേഷം കമീൽ ഞായറാഴ്ച രാവിലെ കമലാ മാർക്കറ്റിനു സമീപത്തെ നോർത്ത് ഡൽഹി പൊലീസ് സ്റ്രേഷനിലെത്തി കീഴടങ്ങി.
വെള്ളിയാഴ്ച മദ്യപിച്ചു വീട്ടിലെത്തിയ കമീൽ ഭാര്യയുടെ അവിഹിത ബന്ധത്തെ കുറിച്ച് പറഞ്ഞ് വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ഭാര്യ രേഷ്‌മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നെന്ന് കമീൽ പൊലീസിനോട് പറഞ്ഞു. തുടർന്ന് മൃതദേഹം ഫ്ലാറ്റിന്റെ രണ്ടാം നിലയിലേക്ക് മാറ്റി. പിന്നീട് രണ്ട് ദിവസം മൃതദേഹത്തിന് കാവലിരുന്നു. ഇരുപത്തിരണ്ടുകാരിയായ രേഷ്മയുടെ മൃതദേഹം അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കമീലും രേഷ്മയും വിവാഹിതരായത്.