rehna-fathima

അഞ്ച് വർഷമായി താൻ ആഗ്രഹിക്കുന്ന സ്ഥലം മാറ്റമാണ് ഇപ്പോൾ അയ്യപ്പന്റെ അനുഗ്രഹത്തോടെ സാധിച്ചിരിക്കുന്നതെന്ന് രഹ്ന ഫാത്തിമ. ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി.എസ്.എൻ.എൽ നടപടിയെടുത്തിരുന്നു. ഇതിന്റെ ഭാഗമായി രഹ്നയെ കൊച്ചി രവിപുരത്തെ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. നിലവിൽ കൊച്ചിബോട്ട് ജെട്ടി ശാഖയിൽ ടെലിഫോൺ മെക്കാനിക്കായി ജോലിനോക്കിവരികയായിരുന്നു രഹ്ന ഫാത്തിമ.

എന്നാൽ അഞ്ച് വർഷം മുൻപ് വീടിനടുത്തേക്ക് സ്ഥലം മാറ്റത്തിനായി അപേക്ഷ കൊടുത്തിരുന്നു, എന്നാൽ ശബരിമല കയറിയതിനു ശേഷമാണ് അത് നടന്നത്, എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം മാത്രമാണ്. ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ ആറ് കിലോമീറ്റർ വണ്ടി ഓടിച്ച് 45 മിനിറ്റ് കൊണ്ടാണ് ഇപ്പോൾ ഓഫീസിൽ എത്തിയിരുന്നത് എന്നാൽ ഇനി ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ എന്നും രഹ്ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വാമി ശരണം
5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ...