മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാൾക്കും കാണാൻ കഴിയുക വൈവിധ്യമാർന്ന നൂറ് നൂറ് കഥപാത്രങ്ങളെയാണ്. വടക്കൻപാട്ടിലെ ചന്തുവും, പൊന്തൻമാടയും, അമരത്തിലെ അച്ചുവും, ഇൻസ്‌പെക്‌ടർ ബൽറാമും, പഴശ്ശിരാജയുമെല്ലാം മമ്മൂട്ടിയെന്ന നടനവിസ്‌മയത്തിന്റെ അഭിനയവഴികളിലെ അടയാളപ്പെടുത്തലുകളാണ്. ഇപ്പോഴിതാ കരിയറിലെ ആ വ്യത്യസ്‌തതയുമായി വീണ്ടും പ്രേക്ഷകനെ വിസ്‌മയിപ്പിക്കാനെത്തുകയാണ് മെഗാ സ്‌റ്റാർ.
ഒരു കുള്ളനായാണ് മമ്മൂട്ടി പുതിയ ചിത്രത്തിൽ എത്തുന്നത്. സോഹൻ സീനുലാലാണ് ചിത്രത്തിന്റെ സംവിധായകൻ. പിവി ഷാജി കുമാർ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. മൂന്ന് ഗെറ്റപ്പുക്കളിലാണ് മമ്മൂട്ടിയെ ചിത്രത്തിൽ കാണാൻ കഴിയുക.
ഡബിൾസ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സോഹൻ സീനുലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.