കൊറിയോഗ്രാഫിയിലും മോഡലിംഗിലും തിളങ്ങിയ ശേഷം അഭിനയരംഗത്തു കൂടി ചുവടു വച്ചിരിക്കുകയാണ് ശരണ്യാ ആനന്ദ്. സൂപ്പർതാരം മോഹൻലാലിനൊപ്പം 1971 ബിയോണ്ട് ദി ബോർഡേഴ്സ്, അച്ചായൻസ്, ചങ്ക്‌സ്, കാപ്പുച്ചിനോ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ശരണ്യ. ഗുജറാത്തിലാണ് ജനിച്ചതും വളർന്നതുമെങ്കിലും അസലായി മലയാളം പറയാൻ ഈ കൊച്ചിക്കാരിക്ക് ഒരു ബുദ്ധിമുട്ടുമില്ല. തന്റെ സിനിമാ വിശേഷങ്ങൾ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെ പങ്കുവയ്‌ക്കുകയാണ് ശരണ്യ.