ബെയ്ജിംഗ്: ചുറ്റിനും കടൽ, നീലിമ തോരാതെ കിലോമീറ്ററുകൾ നീളമുള്ള കടൽപ്പാല യാത്ര എങ്ങനെയിരിക്കും! ലോകത്തിലെ ഏറ്രവും നീളം കൂടിയ കടൽപ്പാലം നാളെ തുറക്കുന്നതോടെ ഈ ആഗ്രഹവും സാധിക്കാം. ചൈനയിലെ ഹോങ്‌കോങ്, മകൗ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ കടൽപ്പാലം. 55 കിലോമീറ്ററാണ് നീളം.
ഏകദേശം 1.34 ലക്ഷം കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയത് 2009 ലാണ്. പാലത്തിലൂടെ ഹോങ്‌കോങ് മകൗ യാത്രാ സമയം മൂന്നു മണിക്കൂറിൽനിന്ന് 30 മിനിട്ടായി കുറയും. ആറുവരിപ്പാതയിൽ 3 തൂക്കുപാലങ്ങളും 3 കൃത്രിമ ദ്വീപുകളും ഒരു തുരങ്കവുമുണ്ട്. പൊതുഗതാഗതത്തിനായി പാലം തുറന്നു നൽകില്ല.
എന്നാൽ പ്രത്യേക പെർമിറ്രുണ്ടെങ്കിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ സാധിക്കൂ.