പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പധർമ്മസേന പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഈശ്വറിന് ജാമ്യം. പത്തനംതിട്ട മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സന്നിധാനത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, തന്നെ കള്ളക്കേസിൽ കുടുക്കിയാണ് അറസ്റ്റ് ചെയ്തതെന്നും ട്രാക്ടറിൽ ടാർപൊളിൻ കൊണ്ടു മൂടിയാണു കൊണ്ടു പോയതെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിനിടെ നടുവിന്റെ ആരോഗ്യം പ്രശ്നത്തെ തുടർന്ന് രാഹുലിനെ തിരുവനന്തപുരം മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചിരുന്നു. രാഹുൽ ഈശ്വറിനോടൊപ്പം 16 പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.