കൃഷ്ണഗിരി(വയനാട്) : കേരളവും ആന്ധ്രയും തമ്മിൽ നടക്കുന്ന വിജയ് മർച്ചന്റ് ട്രോഫിക്കുവേണ്ടിയുള്ള മൽസരത്തിന്റെ രണ്ടാം ദിനം കെ.എ.റഷീദിന്റെ (156) സെഞ്ചുറിയുടെ പിൻബലത്തിൽ ആന്ധ്ര ഒന്നാം ഇന്നിംഗ്‌സിൽ 396 റൺസ് നേടി. ആന്ധ്രക്ക് വേണ്ടി എ.കിരൺ (55) അർദ്ധ സെഞ്ചുറി നേടി. കേരളത്തിന് വേണ്ടി സുധി അനിലും, അബിബിജുവും 4 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം മൽസരം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ 59 റൺസ് എന്ന നിലയിലാണ്.