കോഴിക്കോട്: സന്നിധാനത്ത് പോവാൻ ശ്രമിച്ച യുവതികൾക്ക് പൊലീസ് യൂണിഫോം നൽകിയെന്ന് ആരോപിച്ച് എെ.ജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരൻ എം.എൽ.എ. ശ്രീജിത്ത് പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തുവെന്നും കെ. മുരളീധരൻ ആരോപിച്ചു.
ശബരിമല സന്ദർശനത്തിന് എത്തിയ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ, മാദ്ധ്യമപ്രവർത്തക കവിത എന്നിവർക്ക് ശ്രീജിത്ത് യൂണിഫോം നൽകിയെന്നാണ് ആരോപണം. എന്നാൽ പൊലീസ് യൂണിഫോം ആർക്കും നൽകിയിട്ടില്ലെന്നും ഹെൽമറ്റും സുരാക്ഷ കവചവും മാത്രമാണ് നൽകിയെതെന്നാണ് ശ്രീജിത്തിന്റെ വിശദീകരണം.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്തേക്ക് പോകാൻ യുവതികൾക്ക് സുരക്ഷ നൽകിയത്. ദർശനം നടത്തണമെന്ന് പറഞ്ഞ് ആരെത്തിയാലും മുഖം നോക്കാതെ സുരക്ഷ നൽകുമെന്നും ശ്രീജിത്ത് പറഞ്ഞു.