കോഴിക്കോട്:ശബരിമല ക്ഷേത്രത്തിൽ പന്തളം രാജകുടുംബത്തിന് യാതൊരു അധികാരവും ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
റാഫേൽ വിമാന ഇടപാടിലെ അഴിമതിക്കെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ രാജ്യത്തിന് നൽകേണ്ട കപ്പം നൽകാൻ കഴിയാത്തതിനാൽ പന്തളം രാജകുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്ന 27 ക്ഷേത്രങ്ങൾ തിരുവിതാംകൂറിന് കൈമാറിയിരുന്നു.ഇതിൽ ശബരിമലയും ഉൾപ്പെടും.
രാജാധികാരവും ബ്രാഹ്മണ മേധാവിത്വവും തിരിച്ചുപിടിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്.അത് നടക്കാൻ പോവുന്നില്ല.സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയാൽ മാത്രമേ കേന്ദ്രസർക്കാരിന് ഇടപെടാൻ കഴിയൂ എന്ന അറിവ് ശ്രീധരൻ പിള്ളയ്ക്ക് എവിടെ നിന്നാണ് ലഭിച്ചത്.പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ചിന്റെ വിധി ന്യായത്തിനെതിരെ നാമം ജപിച്ചിട്ട് കാര്യമില്ല.വിധി മറികടക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.
സി.പി.ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ അദ്ധ്യക്ഷത വഹിച്ചു.