kims

തിരുവനന്തപുരം: അന്താരാഷ്ട്ര ട്രോമ ദിനത്തിന്റെ ഭാഗമായി കിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് 'ഗിവ് വേ ഫോർ ലൈഫ് ' എന്ന പേരിൽ ജനങ്ങൾക്കായി കനകക്കുന്ന് കൊട്ടാരത്തിനു മുന്നിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മിഷണർ പി. പ്രകാശ് ഉദ്ഘാടനം ചെയ്തു.

ദൈനംദിന ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന അപകടങ്ങളിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങാവുക എന്നും അത്യാഹിത ഘട്ടങ്ങളിൽ ആബുലൻസുകൾക്കു വഴി മാറി കൊടുക്കേണ്ടത് നമ്മുടെ കടമയാണെന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്നും കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിഗ് ഡയറക്ടറുമായ ഡോക്ടർ എം. ഐ. സഹദുള്ള പറഞ്ഞു.

കൂടാതെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പെട്ടെന്നുണ്ടാകുന്ന അപകടം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കിംസ് ആംബുലൻസ് സർവീസുകൾ സൗജന്യമായിരിക്കുമെന്നും ഡോ. സഹദുള്ള പറഞ്ഞു. നന്പർ: 04712448585.

അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ ട്രാഫിക് നിയമങ്ങളും ആളുകൾ പിന്തുടരണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ ഡ്രൈവിംഗ് നിർബന്ധമാണെന്നും കമ്മിഷണർ പറഞ്ഞു. കിംസ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ എം നജീബ് ,ഡോ. പി എം സഫിയ, , ഡോ. ദീപക് വി, ഉൃ അനൂപ് ചക്രപാണി, ഡോ. ഗംഗാലാൽ, ഡോ. ജോൺ പണിക്കർ, ഡോ. ശ്രീജിത്ത് എൻ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.