തിരുവനന്തപുരം: അയ്യപ്പന് മുന്നിൽ കരഞ്ഞതിന് പകരം ഐ.ജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സി.പി.എമ്മിലെ കണ്ണൂർ ലോബിക്ക് മുന്നിലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശ്രീജിത്തിന്റെ കൂടെ ശബരിമലയിലെത്തിയ രഹനാ ഫാത്തിമ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്നും അവർ ആരോപിച്ചു. ഇന്ന് രാവിലെ അയ്യപ്പ ദർശനത്തിനെത്തിയ ഐ.ജി.ശ്രീജിത്ത് നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്ന ചിത്രം കേരളാ കൗമുദി പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തിലാണ് തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.
ഐ.ജി.ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹനാ ഫാത്തിമ. ശ്രീജിത്തിന്റെ കൂട്ടുകാരിയും കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയുമായിട്ടാണ് രഹന സന്നിധാനത്തേക്ക് വന്നത്. അവിടെ കവിതാ കോശിയെന്ന സ്ത്രീയുമുണ്ടായിരുന്നു. അവിശ്വാസികൾക്ക് സംരക്ഷണം കൊടുക്കാൻ പൊലീസിനെ അനാവശ്യമായി ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു.