കൊച്ചി: വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ ഇന്ത്യൻ വാട്ടർ ഹീറ്റർ കമ്പനി ഒഫ് ദ് ഇയർ അവാർഡ് ലഭിച്ചു.
മുംബയിൽ നടന്ന ചടങ്ങിൽ മാർക്കറ്റിംഗ് ജനറൽ മാനേജർ ജസ്റ്റിൻ ജോസ്, സീനിയർ മാർക്കറ്റിംഗ് ജനറൽ മാനേജർ നിമേഷ് ഷാ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
മികവുറ്റ മോഡലുകളും നൂതനമായ സാങ്കേതിക വിദ്യകളും അവതരിപ്പിക്കുന്നവർക്കും നൽകുന്നതാണ് ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ അവാർഡ്. കമ്പനിയുടെ വ്യവസായ വിദഗ്ദ്ധർ തിരഞ്ഞെടുക്കുന്ന നോമിനികളിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.