sabarimala

ന്യൂയോർക്ക്: ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയേയും അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന കേരള സർക്കാരിന്റേയും നിലപാടിൽ എൻ.എസ്.എസ് ഒഫ് നോർത്ത് അമേരിക്ക പ്രതിഷേധിച്ചു. ലോകമെമ്പാടും നടക്കുന്ന ഹൈന്ദവ പ്രതിഷേധത്തിന് എൻ.എസ്.എസ് ഒഫ് നോർത്ത് അമേരിക്കയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും എല്ലാ ഹൈന്ദവ സംഘടനകളോടുമൊപ്പം യോജിച്ചു പ്രവർത്തിക്കാനും കമ്മിറ്റി ഐക്യകണ്‌ഠേന തീരുമാനിച്ചു.