karuna

റായ്‌പൂർ: അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ മരുമകൾ കരുണ ശുക്ല ചത്തീസ്ഗഡിൽ നിന്ന് മത്സരിക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി രമൺ സിംഗിനെതിരെ രാജ്നന്ദ്ഗാവിൽ നിന്നാകും മുൻ ബി.ജെ.പി എം.പി കൂടിയായ കരുണ മത്സരിക്കുക. 2013ലാണ് ബി.ജെ.പി വിട്ടത്. 2014ലാണ് കോൺഗ്രസിൽ ചേർന്നത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇക്കാര്യം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമറി‌ഞ്ഞശേഷം ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കുമെന്നും പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു.