navodaya

മെൽബൺ: ആസ്‌ട്രേലിയൻ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന നവോദയയുടെ പുതിയ ഭാരവാഹികളായി ബിജു മാത്യു (പ്രസിഡന്റ്)​, ജയ്‌മോൻ കെ.പൗലോസ്(വൈസ് പ്രസിഡന്റ്)​, അരുൺ കുമാർ എ (ജനറൽ സെക്രട്ടറി)​,​ ജിജേഷ് പി ജയാനന്ദൻ (ജോയിന്റ് സെക്രട്ടറി)​,​ ഹിനിഷ് പാലാട്ടുമ്മൽ സബിൻ നാഥ് എ (ട്രഷറർ)​,​ അനിൽ നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി പോൾ ജേക്കബ്,വിവേക് മീതേലപ്പുറത്ത്, സോന്നെറ്റ് ശശികുമാർ, ഷിജു കെ കോലഞ്ചേരി എന്നിവരേയും തിരഞ്ഞെടുത്തു.

മാർച്ചിൽ ഈസ്റ്റേൺ സ്റ്റേറ്റിൽ നടക്കുന്ന ദേശീയ സമ്മളനത്തെ വിജയകരമാക്കുവാൻ വേണ്ട തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിയ്ക്കുവാൻ ജനറൽ ബോഡി പുതിയ കമ്മിറ്റിയെ ചുമത്തപ്പെടുത്തി. മുതിർന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോളി വി ഉലഹന്നാൻ, രമേശ് വി കുറുപ്പ്, റെജിൽ പൂക്കുത്ത് എന്നിവർ പൊതു സമ്മളന നടപടിക്രമങ്ങൾ നിയന്ത്രിച്ചു.