കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച കൊച്ചി സ്വദേശിനിക്ക് കുരുക്ക് മുറുകുന്നു. രഹ്നയ്ക്കെതികെ വകുപ്പ് തല അന്വേഷണം നടത്താൻ ബി.എസ്.എൻ.എൽ തീരുമാനിച്ചു. ഇക്കാര്യത്തിൽ രഹ്നയിൽ നിന്നും ബി.എസ്.എൻ.എൽ വിശദീകരണം തേടിയിട്ടുണ്ട്. രഹ്ന ഫേസ്ബുക്കിൽ പോസ്റ്ര് ചെയ്ത സ്വന്തം ചിത്രം ബി.എസ്.എൻ.എല്ലിലെ തൊഴിൽ നിയമങ്ങക്ക് എതിരാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കേന്ദ്രസർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമോ ജീവനക്കാരോ ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ കൂട്ടുനിൽക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യക്തിതാത്പര്യങ്ങളുടെ പേരിൽ ഏതെങ്കിലും ജീവനക്കാർ ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു.