കൊച്ചി: ഓണത്തോടനുബന്ധിച്ച് ബ്രാഹ്മിൺസ് ഫുഡ്‌സ് ഒരുക്കിയ പത്തു പവന്റെ സ്വർണത്തൂശനില ബംബർ സമ്മാനം പാലക്കാട് നെന്മാറ സ്വദേശി ദേവസി ജോസഫ് കരസ്ഥമാക്കി. ബ്രാഹ്മിൺസ് ഫുഡ്‌സിന്റെ തൊടുപുഴയിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ വി. വിഷ്ണു നമ്പൂതിരി സമ്മാനദാനം നിർവഹിച്ചു. ബ്രാഹ്മിൺസ് ഫുഡ്‌സ് എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു,ഡയറക്ടർമാരായ മഞ്ജരി എൻ., അർച്ചന ശ്രീനാഥ്, ഗ്രൂപ്പ് ഉപദേഷ്ടാവ് കെ. മധു, തുടങ്ങിയവർ സംബന്ധിച്ചു. പതിനായിരത്തിലേറെ പേരിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.