pnarayi-vijayan

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു. രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാൻ രംഗത്തെത്തിയിരിക്കുകയാണ്. പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തത്.

സ്ത്രീകൾ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലർ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. രാജ്യത്തെ നിയമത്തെ തകർക്കാൻ ഭരണകക്ഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണ് ഇവരുടെ ശ്രമം. ഇങ്ങനെയൊക്കെ ചെയ്‌താലും കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്‌ക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.