atal-bihari-vajpayee

ന്യൂഡൽഹി: 2019ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫെെനൽ എന്ന് വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഞെട്ടിച്ച് ഛത്തീസ്ഗഡിലെ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്ത് വിട്ടു. മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായിരുന്ന എ.ബി വാജ്പേയിയുടെ കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കി സംസ്ഥാനം പിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

വാജ്പേയിയുടെ അനന്തിരവൾ കരുണ ശുക്ലയെ ആണ് മുഖ്യമന്ത്രി രമൺ സിംഗിനെതിരെ കോൺഗ്രസ് സ്ഥാനാ‌ർത്ഥി. നേരത്തെ ബി.ജെ.പിയുടെ സജീവ സാന്നിദ്ധ്യമായിരുന്ന കരുണ 2009ൽ ജാഗ്ജീർ മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടതിന് ശേഷമാണ് ബി.ജെ.പി നേതൃത്വവുമായി അകലുന്നത്. സനവംബർ 12, നവംബർ‌ 20 തീയതികളിലായി രണ്ട് ഘട്ടമായാണ് ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.