തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌തതിന് സർക്കാർ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. ഫിംഗർ പ്രിന്റ് ബ്യൂറോ ഡയറക്‌ടറുടെ പദവി വഹിക്കുന്ന ഒ.കെ.സുകുമാരനോടാണ് വിശദീകരണം തേടിയത്. എസ്.സി.ആർ.ബി മേധാവി ടോമിൻ തച്ചങ്കരിയാണ് സുകുമാരനോട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടത്.