priyanka-gandhi

റായ്ബറേലി : കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ചുമരുകൾ മകൾ പ്രിയങ്കയെ കാണാനില്ലെന്ന പോസ്‌റ്ററുകൾ കൊണ്ട് നിറഞ്ഞു. പ്രിയങ്ക വോട്ടർമാരുടെ വികാരങ്ങൾ കൊണ്ട് കളിക്കുകയാണെന്നും മണ്ഡലത്തിൽ ഒട്ടനവധി അനർത്ഥങ്ങൾ നടന്നിട്ടും അവരെ കണ്ടിട്ടില്ലെന്നും പോസ്‌റ്ററിൽ പറയുന്നു. റായ്ബറേലിയിലെ ആളുകളുടെ വോട്ടുകൾ നേടാൻ ഗാന്ധിയൻ വികാരം ഉപയോഗിക്കുകയാണ്. പ്രിയങ്കയുടെ അടുത്ത സന്ദർശനം എന്നാണെന്നും ഈ പോസ്റ്ററുകളിൽ ചോദിക്കുന്നുണ്ട്.

ദേശിയ താപനിലയത്തിലെ സ്ഫോടനവും നിരവധി തീവണ്ടി അപകടങ്ങളും പ്രദേശത്ത് നടന്നിരുന്നു. അപ്പോഴൊക്കെ പ്രിയങ്കയുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം. നവരാത്രി ആഘോഷങ്ങളിൽ കാണാത്ത പ്രിയങ്കയെ പെരുന്നാളിനെങ്കിലും കാണാൻ കിട്ടുമോയെന്നാണ് വിമർശകരുടെ ചോദ്യം. അതേസമയം, 2019ലെ ലോക്‌സഭാ തിര‌ഞ്ഞെ‌ടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഭയന്ന് എതിരാളികൾ നടത്തുന്ന പ്രചാരണമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചു.