-samuel-robinson

സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയനായ സാമുവൽ റോബിൻസൺ പ്രധാന വേഷത്തിലെത്തുന്ന പർപ്പിൾ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഒരു കരീബിയൻ ഉടായിപ്പ് എന്നാണ് ചിത്രത്തിന് അണിയറക്കാർ നൽകിയിരിക്കുന്ന പുതിയ പേര്. കാർത്തികേയൻ സിനിമാസിന്റെ ബാനറിൽ ആർ.വി.കെ നായർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ. ജോജിയാണ്.

വിഷ്ണു വിനയൻ, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറീന മൈക്കിൾ, നിഹാരിക തുടങ്ങിയവരാണ് ഈ കാമ്പസ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഛായാഗ്രഹണം: വേണുഗോപാൽ, എഡിറ്റിംഗ്: സന്ദീപ് നന്ദകുമാർ, ഗാനരചന: ഹരിനാരായണൻ. സംഗീതം: 4 മ്യൂസിക്, ചാരുഹരിഹരൻ. സൂൺ ഇൻ തിയേറ്റേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കും.