ലക്‌നൗ : സ്ത്രീധനത്തിന്റെ പേരിൽ പെൺവീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നവർ ജാഗ്രതൈ. സ്ത്രീധനം ചോദിച്ച് നിരന്തരം ബുദ്ധിമുട്ടിച്ച വരനെയും കുടുംബത്തെയും പെൺവീട്ടുകാർ മൊട്ടയടിച്ചു. ഞായറാഴ്‌ച ലക്‌നൗവിലെ കുറാംനഗറിൽ വച്ചാണ് സംഭവം. ഒടുവിൽപൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഓരോ ദിവസവും തുക കൂട്ടി ഒരാഴ്ചയായി വരന്റെ കുടുംബം ശല്ല്യപ്പെടുത്തിയെന്നാണ് വധുവിന്റെ പിതാവ് പറയുന്നത്. വിവാഹത്തിന് അഞ്ച് ദിവസം മുൻപ് തുടങ്ങിയ ശല്ല്യമാണെന്നും പണം തരാതെ വിവാഹം നടക്കില്ലായെന്ന് വരൻ പറഞ്ഞതായും വധുവിന്റെ മുത്തശ്ശി പറഞ്ഞു. വരനെയും കുടുംബത്തെയും അടുത്തുള്ള പാർക്കിലെത്തിച്ച് മൊട്ടയടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. വരനും ബന്ധുക്കളും മദ്യപിച്ച് അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നും വധുവിന്റെ ബന്ധുക്കൾ പരാതിപ്പെടുന്നു.