grugram

ന്യൂഡൽഹി : ഗുരുഗ്രാമിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ ജഡ്ജിയുടെ പത്തൊൻപതുകാരനായ മകനും മരിച്ചു. അഡിഷണൽ സെഷൻസ് ജഡ്‌ജി കൃഷൻ കാന്തിന്റെ മകൻധ്രുവ് ആണ് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. ധ്രുവിന്റെ അമ്മ ഋതു നേരത്തെ മരിച്ചിരുന്നു.

ഒക്ടോബർ 13ന് ആയിരുന്നു സംഭവം നടന്നത്. ഗുരുഗ്രാം സെക്ടർ 49 ന് സമീപത്തെ ഷോപ്പിംഗ് മാളിൽ നിന്ന് പുറത്തേക്ക് വരവെ ജനങ്ങൾ നോക്കിനിൽക്കെയായിരുന്നു ധ്രുവിനും അമ്മയ്ക്കും വെടിയേറ്റത്. സുരക്ഷാ ജീവനക്കാരൻ വെടിയുതിർക്കുമ്പോൾ ജഡ്ജി സ്ഥലത്തില്ലായിരുന്നു.പെട്ടന്നുണ്ടായ പ്രകോപനത്തിൽ മാനസിക നില നഷ്ടപ്പെട്ടതാണ് മഹിപാൽ സിംഗ് വെടിയുതിർക്കാനുണ്ടായ കാരണമെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ രണ്ടു വർഷമായി മഹിപാൽ ജഡ്ജിയുടെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. പ്രതി ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.