1

1. ശബരിമലയിലെ യുവതി പ്രവേശന വിധിക്ക് എതിരെ നൽകിയ പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീംകോടതി പരിഗണിക്കും. തുറന്നകോടതിയിൽ ഹർജികൾ പരിഗണിക്കുന്നത് അടുത്ത മാസം 13ന്. ഹർജികൾ ഒരുമിച്ച് പരിഗണിക്കുന്ന സുപ്രീംകോടതി വിശദമായ വാദംകേൾക്കുമെന്ന് സൂചന. ഹർജികൾ പരിഗണിക്കുന്നത് അടുത്തമാസം 16ന് മണ്ഡല കാലം തുടങ്ങാനിരിക്കെ. ഇതുവരെ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത് 19 പുനപരിശോധനാ ഹർജികളും രണ്ട് റിട്ട് ഹർജികളും.

2. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻകോടതിയിൽ ഇടപെടും എന്ന്‌ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രതികരണം.ബോർഡ് കക്ഷിയായ പുനപരിശോധനാ ഹർജികളിൽ നിലപാട് അറിയിക്കും എന്നും വിശദീകരണം. വിധിക്ക് എതിരെ പുനപരിശോധനാ ഹർജി നൽകണം എന്ന് തിരുവിതാംകൂർദേവസ്വംബോർഡിന് നിയമോപദേശം ലഭിച്ചതായും സൂചനയുണ്ട്.
ഇപ്പോൾകോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കുന്ന സ്ഥിതി റിപ്പോർട്ട്‌കോടതി അലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാം എന്നും നിയമോപദേശം.


3. അതിനിടെ, തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്നലെ അടച്ചു. ഇനി നവംബർ അഞ്ചിന് വൈകിട് തുറന്ന് ആറിന് രാത്രി അടയ്ക്കും. അതേസമയം, ശബരിമലയിലെ യുവതി പ്രവേശനത്തിൽ പിന്നോട്ട് ഇല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

4. താര സംഘടനയായ അമ്മയിൽ മക്കൾ കലാപം ഒഴിയുന്നില്ല. ദിലീപിന്റെ രാജിചോദിച്ചു വാങ്ങിയെന്ന അമ്മ പ്രസിഡന്റ്‌മോഹൻലാലിന്റെ നിലപാടിന് എതിരെ ദിലീപ് രംഗത്ത്. രാജി വച്ചത് സംഘടന ആവശ്യപ്പെട്ടതു കൊണ്ടല്ല, സ്വയം രാജിവച്ചതാണ്. തന്റെപേരിൽ അമ്മ തകരാതിരിക്കാനും വിവാദങ്ങൾ അവസാനിപ്പിക്കുന്നതിനുംവേണ്ടി സ്വമേധയാ രാജി സമർപ്പിക്കുകയായിരുന്നു എന്ന് ദിലീപ്.മോഹൻലാലുമായി വിശദമായ ചർച്ചകൾക്കുശേഷമാണ് രാജിക്കത്ത് നൽകിയത് എന്നും ദിലീപിന്റെ വെളിപ്പെടുത്തൽ.

5. രാജിക്കത്ത് സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലല്ല. കോടതി തീർപ്പുണ്ടാകുന്നതു വരെ സംഘടനയിലേക്ക് ഇല്ലെന്ന് കാണിച്ച്‌നേരത്തെ കത്ത് നൽകിയിരുന്നതായും ദിലീപിന്റെ വാർത്താക്കുറിപ്പിൽ പരാമർശം. ദൃശ്യ മാദ്ധ്യമങ്ങളിലൂടെ അമ്മയെ സമ്മർദത്തിൽ ആക്കുന്നതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും ഇത്തരക്കാരുടെ ഉപജാപങ്ങളിൽ അമ്മ തകരരുത് എന്നും ദിലീപ്. തന്റെപേരിൽ അമ്മയെ അക്രമിക്കാൻ ശ്രമം നടക്കുന്നു. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താൻവേട്ടയാടപ്പെടുക ആണെന്നും ദിലീപ്.നേരത്തെ ദിലീപിന്റെ രാജിചോദിച്ച് വാങ്ങിയതാണ് എന്ന് അമ്മ പ്രസിഡന്റ്‌മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

6. ജലന്ധറിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വൈദികൻ കുര്യാക്കോസ് കാട്ടുതറയുടെപോസ്റ്റ്‌മോർട്ടം ഇന്ന്. നടപടികൾ,കേരളത്തിൽ നിന്ന് വൈദികന്റെ ബന്ധുക്കൾ മരണം നടന്ന ദസൂയയിൽ എത്തിയതിനുശേഷം എന്ന് പഞ്ചാബ് പൊലീസ്. മെഡിക്കൽബോർഡ് രൂപീകരിക്കാനും തീരുമാനം.പോസ്റ്റ്‌മോർട്ടം മാറ്റിവച്ചത്, മരണത്തിൽ ദുരൂഹത എന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയ സാഹചര്യത്തിൽ

7. വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്, ദസൂയ സെന്റ്‌പോൾസ് പള്ളിക്ക് സമീപത്തുള്ള സ്വന്തം മുറിയിൽ ഇന്നലെ രാവിലെ 10 മണിയോടെ. കട്ടിലിൽ ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് സമീപം രക്തസമ്മർദ്ദത്തിന്റെ ഗുളികകളും പൊലീസ് കണ്ടെടുത്തിരുന്നു. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ മൊഴി നൽകിയിരുന്നു. തന്റെ ജീവന് ഭീഷണി ഉള്ളതായി വൈദികൻ ബന്ധുക്കളോടും സഹ പ്രവർത്തകരോടും ആശങ്ക അറിയിച്ചിരുന്നതായി വിവരം

8. അതേസമയം,ഫോങ്കോ മുളയ്ക്കലിന് എതിരായകേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയോഗിച്ചേക്കും. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ മുഖ്യന്ത്രിയെ സമീപിച്ചപ്പോൾ അനുകൂല മറുപടി ആണ് ലഭിച്ചത് എന്ന്‌സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ. എന്നാൽ പ്രത്യേകകോടതിവേണം എന്ന ആവശ്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിർദ്ദേശം ആണ് ലഭിച്ചത് എന്നും എസ്.ഒ.എസ്.

9. സൗദി മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ തുർക്കി പ്രസിഡന്റിന്റെ വിശദീകരണത്തിന് കാതോർത്ത്‌ലോകം. കൊലപാതകത്തിലെ ദുരൂഹത ഇന്ന് പാർലമെന്റിൽ വെളിപ്പെടുത്തും എന്ന് പ്രസിഡന്റ് തയീപ് എർദോഗൻ. അതേസമയം, ഖഷോഗികോൺസുലേറ്റിൽ നിന്ന് മടങ്ങിപോയെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നതായി തുർക്കിയുടെ കണ്ടെത്തൽ

10. ഒക്ടോബർ 2ന് ഇസ്താംബൂളിലെ സൗദികോൺസുലേറ്റിൽ വച്ച് കൊല്ലപ്പെട്ട ഖഷോഗി, എങ്ങനെ, ആരാൽ കൊല്ലപ്പെട്ടു എന്നും എവിടെ ഒളിപ്പിച്ചു എന്നതിനും ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ല. തയീപ് എർദോഗൻ വിശദീകരണവുമായി രംഗത്ത് എത്തുന്നത് ഈ സാഹചര്യത്തിൽ. എന്നാൽ സൗദിയോടും അമേരിക്കയോടും ഒരേ സമയം നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന എർദോഗൻ എന്ത് നിലപാട് എടുക്കും എന്ന ആകാംക്ഷയിൽലോക രാജ്യങ്ങൾ.