കൊച്ചി: എറണാകുളം നഗര മദ്ധ്യത്തിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റയാൾ മരിച്ചു. പത്തനംതിട്ട സ്വദേശി ജയപ്രകാശ് (48) ആണ് മരിച്ചത്.
സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ജോൺസണാണ് പിടിയിലായത്. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് സെൻട്രൽ എസ്.ഐ സുനുമോന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് സംഘം ഉച്ചയോടെ കൊച്ചിയിലെത്തിക്കും. പ്രതി കുറ്റം സമ്മിതിച്ചതായാണ് അറിയുന്നത്.
എറണാകുളം ദ്വൊരൈ സ്വാമി റോഡിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ജയപ്രകാശും ജോൺസണും ചില കാര്യങ്ങളിൽ വാക്ക് തർക്കം നിലനിന്നിരുന്നു. ഇത് ഏറ്റുമുട്ടലിലേക്ക് വഴിമാറി. അടിപിടിയിൽ താഴെ വീണ ജയപ്രകാശന്റെ തലയിൽ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. ഇതോടെ, ജോൺസൺ സ്വദേശത്തേക്ക് കടന്നു. പരിക്കേറ്റ ജയപ്രകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലു ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.