smile

തങ്ങളുടെ ചിരിയെക്കുറിച്ച് അതീവ ശ്രദ്ധയുള്ളവരാണ് ഭൂരിഭാഗം ആളുകളും. നിരതെറ്റിയ പല്ലുകൾ കമ്പിയിട്ട് ശരിയാക്കുന്നത് പതിവാണ്. നിരതെറ്റിയ പല്ലുകൾ പോലെ വളരെയധികം അപകർഷതാബോധം ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലുണ്ടാകുന്ന പല നിറത്തിലുള്ള പാടുകൾ. ഇവയ്ക്ക് നിരവധി പരിഹാരങ്ങളും ലഭ്യമാണ്. ഇത്തരം കറകൾക്കുള്ള പ്രത്യേക ചികിത്സകളിലൊന്നായ ദന്തൽ ബ്ലീച്ചിംഗിലേക്ക് ഈ ലക്കത്തിൽ ഒന്നു കണ്ണോടിക്കാം.

പല്ലിലെ നിറവ്യത്യാസത്തിനുള്ള കാരണങ്ങൾ

(പല്ലു മുളയ്ക്കുന്നതിനു മുമ്പുള്ള അവസ്ഥയിൽ)
രോഗങ്ങൾ: രക്തസംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, ദന്തത്തിന്റെ ആവരണങ്ങളായ ഇനാമൽ അഥവാ ദന്തകവചം, ഡെന്റിൽ അഥവാ ദന്തവസ്തു എന്നിവയ്ക്ക് സംഭവിക്കുന്ന രോഗങ്ങൾ

(പല്ലു മുളച്ചതിനു ശേഷം )ദന്തമജ്ജ അഥവാ പൾപ്പിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, പല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ, ദന്തവസ്തുവിലുണ്ടാകുന്ന അമിതമായ കാൽസ്യത്തിന്റെ അളവ്, പല്ല് അടയ്ക്കുന്ന ചികിത്സകൾ, ദന്തക്ഷയം, വാർദ്ധക്യം, പല്ലിനെ ബാധിക്കുന്ന ദൂഷ്യകരമായ പ്രവർത്തനങ്ങൾ (ഉദാ: രാത്രിയിൽ പല്ലുരുമ്മുക)
ബാഹ്യകാരണങ്ങൾ: പല്ലിൽ അടിയുന്ന അഴുക്ക്, ഭക്ഷണപദാർത്ഥങ്ങളും ശീതളപാനീയങ്ങളും, പുകയിലയുടെ ഉപയോഗം, വായുടെ ശുചിത്വക്കുറവ്, മോണരോഗങ്ങൾ, മൗത്ത് വാഷുകളുടെ അമിതമായ ഉപയോഗം
ആയുർവേദ മരുന്നുകൾ : അരിഷ്ടം, ലേഹ്യം മുതലായവയുടെ ഉപയോഗം മൂലം അതിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അളവ്

ചെമ്പ് പച്ചനിറം
ഇരുമ്പ് ബ്രൗൺ നിറം
മെർക്കുറി പച്ച അടങ്ങിയ കറുപ്പുനിറം
നിക്കൽ പച്ചനിറം
വെള്ളി കറുത്തനിറം

ബ്ലീച്ചിംഗ് ചികിത്സ ചെയ്യാൻ പാടില്ലാത്ത അവസ്ഥകൾ
ചികിത്സയുടെ ലക്ഷ്യം മനസിലാക്കാൻ കഴിയാത്ത മനഃസ്ഥിതിയുള്ള രോഗികളിൽ, പല്ലിന് അനാവശ്യമായ പുളിപ്പ് ഉള്ളവരിൽ, പുളിപ്പു മാറുന്നതുവരെ നന്നായി ദ്രവിച്ച് തേയ്മാനം വന്ന പല്ലുകളിൽ, നന്നായി വേരുചികിത്സ നടത്താത്ത പല്ലുകളിൽ ഉൾപ്പെടെ ബ്ലീച്ചിംഗ് ചെയ്യാൻ പറ്റില്ല.

പലതരം രാസവസ്തുക്കൾ ഇതിനായി ഉപയോഗിക്കാറുണ്ട്. ഹൈഡ്രജൻ പെറോക്‌സൈഡ്, കാർബമൈഡ് പെറോക്‌സൈഡ്, സോഡിയം പെർബോറേറ്റ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ബ്ലീച്ചിംഗ് രണ്ടു തരത്തിലാണുള്ളത.്
ദന്തൽ ക്ലീനിക്കിൽ മാത്രം ചെയ്യുന്ന കി ീളളശരല യഹലമരവശിഴ ബ്ളീച്ചിംഗ് ചെയ്യാനുള്ള തെർമോപ്ലാസ്റ്റിക് വസ്തു കൊണ്ടുള്ള ട്രേ രോഗിയുടെ വായയുടെ അളവിനനുസരിച്ച് ലാബിൽ നിർമ്മിക്കുന്നു. പിന്നീട് രോഗിക്ക് ഡോക്ടർ പറയുന്ന പ്രകാരം ഈ ട്രേയിൽ രാസവസ്തു നിറച്ച് രാത്രി വീട്ടിൽ തന്നെ എന്നും ബ്ലീച്ചിംഗ് നടത്താവുന്ന തരം ഹോം ബ്ലീച്ചിംഗ് / നൈറ്റ് ഗാർഡ് ബ്ലീച്ചിംഗ്
ചെയ്യുന്ന വിധം

പല്ലുകളുടെ അവസ്ഥ ഉറപ്പാക്കാനായി എക്സ് റേ എടുക്കുന്നു. ദന്തമജ്ജയ്ക്ക് എന്തെങ്കിലും അസുഖം ബാധിച്ചിട്ടുണ്ടെങ്കിൽ റൂട്ട് കനാൽ ട്രീറ്റ്‌മെന്റ് അത്യാവശ്യമാണ്.
പല്ലിൽ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ കൊണ്ട് അടച്ചിട്ടുണ്ടെങ്കിൽ അവയുടെ നിറം പല്ലുമായി യോജിക്കുന്നതാണെന്ന് ഉറപ്പുവരുത്തുന്നു.
പല്ലിന്റെ നിറവും ബ്ലീച്ചിംഗിന് മുമ്പ് ഷെയ്ഡ് ഗൈഡ് ഉപയോഗിച്ച് നടത്തുന്ന ബ്ലീച്ചിംഗിന് ശേഷം വെൺമ വന്നു എന്നു മനസിലാക്കാൻ ഇത് സഹായിക്കുന്നു.
സോഡിയം പെർബോറേറ്റ് വെള്ളത്തിലോ ഉപ്പു ലായനിയിലോ ലയിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി പല്ലിലേയ്ക്ക് പിടിപ്പിക്കുന്നു. ഇതിനു പുറത്തുകൂടി ആവശ്യമെങ്കിൽ താത്ക്കാലികമായി ഒരു കവചം നൽകാറുണ്ട്.
ഒന്നു രണ്ട് ആഴ്ചകൾക്ക് ശേഷം രോഗിയെ വീണ്ടും പരിശോധിച്ച് നിറവ്യത്യാസം വിലയിരുത്തുന്നു. ആവശ്യമെങ്കിൽ പ്രക്രിയ ഒന്നുകൂടി ആവർത്തിക്കുന്നു.

രോഗിയുടെ വായയുടെ അളവ് എടുക്കുന്നു, മോഡൽ ഉണ്ടാക്കിയെടുക്കുന്നു, ലാബിൽ തെർമോ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ട്രേ ഉണ്ടാക്കുന്നു, രോഗിയുടെ വായിൽ ട്രേ വച്ച് അത് ശരിയായ അളവിലുള്ളതാണെന്ന് ഉറപ്പുവരുത്തുന്നു. രാത്രിയിലോ പകലോ രോഗിയുടെ സൗകര്യാർത്ഥം ട്രേ ഉപയോഗിക്കാം. പല്ലുകൾ തമ്മിൽ കൂടി ചേർന്നിരിക്കുന്ന പകൽ സമയം ഉപയോഗിക്കുന്നതാണ് അഭികാമ്യം. രണ്ടു മൂന്ന് ആഴ്ചകൾക്കുശേഷം വീണ്ടും രോഗിയെ ക്ലിനിക്കിൽ വിളിച്ച് ബ്ലീച്ചിംഗിന്റെ പുരോഗതി വിലയിരുത്തുന്നു.

മോണയിലെ അസ്വസ്ഥത, അണ്ണാക്ക്, നാക്ക് തുടങ്ങിയവയിൽ ട്രേയുടെ അറ്റം തട്ടിയുണ്ടാവുന്ന അസ്വസ്ഥതകൾ രുചി വ്യത്യാസം, പല്ലു പുളിക്കുക, എന്തായാലും ബ്ലീച്ചിംഗ് നിറവ്യത്യാസമുള്ള പല്ലുകൾക്ക് പുതിയൊരു മാനം കൈവരുത്തും എന്നതിൽ തർക്കമില്ല. പല്ലിലെ കറകൾ കാരണം വിഷമിക്കുന്നവർ ഉടൻതന്നെ ദന്തരോഗവിദഗ്ദ്ധനെ കണ്ട് പരിഹാരം തേടുക.